
ദുബായ്: യു എ ഇ യിൽ ഇന്നും കാലാവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. അബു ദാബി , ദുബായ് , ഷാർജ , ഫുജൈറഹ് , അജ്‌മാൻ , ഉമ്മ അൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മിക്ക പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞു.രണ്ടു ദിവസത്തേക്ക് ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്ന് വരെ തുടരുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവചിക്കാനും ആവുന്നില്ല.റോഡുകൾ പലതും പ്രളയം പോലെ മുങ്ങിക്കഴിഞ്ഞു.
പലരും തങ്ങൾ നേരിട്ടെടുത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ.
പല എമിറേറ്റുകളിലും റോഡുകളില്‍ വെള്ളം കെട്ടികിടക്കുന്നത് മൂലം വലിയ തോതില്‍ ഗതാഗത തടസമുണ്ടായി. കനത്ത മഴയും വെള്ളകെട്ടും ഉമ്മുല്‍ഖുവൈനില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. താമസയിടങ്ങളിലും ഓഫിസ് പരിസരത്തും വെള്ളം നിറഞ്ഞതിനാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ശരിക്കും വലയുകയാണ്.
Post Your Comments