NewsInternational

വിമതരുടെ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ദാരുണാന്ത്യം

ജുബാ: വിമതരുടെ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ദാരുണാന്ത്യം. ദക്ഷിണ സുഡാനിൽ തലസ്ഥാനമായ ജുബായിൽ നിന്ന് പിബോറിലേക്ക് പോകുകയായിരുന്ന സംഘത്തിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറു സന്നദ്ധ പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ അറിയിച്ചു. എന്നാൽ ഇവർ ഏത് ഏജൻസിയുടെ പ്രവർത്തകരാണെന്ന വിവരം യുഎൻ അറിയിച്ചില്ല.

2013 ഡിസംബറിൽ സുഡാനിൽ കലാപം പൊട്ടിപുറപ്പെട്ടതിന് ശേഷം കുറഞ്ഞത് 79 സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും,സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അങ്ങേയറ്റം നിന്ദ്യമാണെന്ന് ദക്ഷിണ സുഡാനിലെ യുഎൻ ഹ്യുമാനറ്റേറിയൻ മേധാവി യൂജിൻ ഓസു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button