NewsIndia

ട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റില്‍

റാഞ്ചി: രാജധാനി എക്സ്പ്രസിൽ പത്തൊൻമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹയാത്രികൻ കേന്ദ്രറെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇടപെടലിനെത്തുടർന്ന് അറസ്റ്റിലായി. ഒഡീഷയിലെ സീനിയർ അസിസ്റ്റസ്റ്റായ ബേനി പ്രസാദ് മൊഹന്തിയാണ് പിടിയിലായത്.

ഭുവനേശ്വർ സ്വദേശിനിയായ ഡൽഹി രാംജാസ് കോളേജിലെ വിദ്യാർത്ഥിനി വീട്ടിൽ നിന്ന് കോളേജിലേക്ക് മടങ്ങവെയാണ് സംഭവം. ഉറക്കത്തിലായിരുന്ന വിദ്യാർത്ഥിനി പീഡനശ്രമത്തിനിടെ ഞെട്ടിയുണർന്ന് ബഹളം വെച്ചതോടെ മൊഹന്തി ശുചിമുറിയിൽ കയറി ഒളിച്ചു. തന്റെ ദുരനുഭവം പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തതോടെ പെൺകുട്ടിയുടെ സുഹൃത്തുക്കളിലൊരാൾ ഇത് മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തു. ഉടനെ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിക്കുകയായിരുന്നു. പുലർച്ചെ രണ്ടോടെ ട്രെയിൻ ഖരക്പുർ സ്റേഷനിലെത്തിയതോടെ റെയിൽവേ ആർപിഎഫ് ഓഫീസർ എൻ.കെ സിംഗിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മൊഹന്തിയെ പിടികൂടി . തുടർന്ന് പെൺകുട്ടിയിൽ നിന്നും പരാതി എഴുതിവാങ്ങുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button