ജയ്പൂർ: ആരാധനകൾ പലവിധമാണെങ്കിലും ദൈവം ഏകമാണെന്നാണ് എല്ലാക്കാലവും ഭാരതീയ സങ്കൽപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രഹ്മകുമാരിസ് 80 -ആം വാർഷികാഘോഷങ്ങൾ വീഡിയോ കോൺഫെറൻസിങ്ങിൽ കൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.ബ്രഹ്മകുമാരിസ് ഭാരതത്തിന്റെ സമ്പന്ന പാരമ്പര്യത്തെ ലോകമൊട്ടുക്ക് അറിയിക്കാൻ വലിയ സംഭാവനകളാണ് നല്കയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.സൗരോർജ്ജ ഉപയോഗം പ്രചരിപ്പിക്കുന്നതിലും ശുചിത്വ ഭാരത നിർമ്മിതിക്കും ബ്രഹ്മകുമാരിസ് നൽകുന്ന സേവനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കറാച്ചിയിൽ ജനിച്ച താൻ ആർ എസ് എസിലൂടേയാണ് അച്ചടക്കവും വിദ്യയും നേടിയതെന്ന് അതിനു മുന്നേ പ്രസംഗിച്ച എൽ കെ അദ്വാനി പറഞ്ഞു.രാജ്യത്തെ സ്‌കൂളുകളിൽ യോഗ നിര്ബന്ധമാക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനും പറഞ്ഞു.അഡ്മിനിസ്ട്രേറ്റിവ് ചീഫ് ദാദി ജാൻകി,അഡീഷണൽ ചീഫ് ദാദി ഹൃദയ മോഹിനി തുടങ്ങിയവരും പ്രഭാഷണം നടത്തി.വനിതകൾ നേതൃത്വം നൽകുന്ന ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഘടനയാണ് ബ്രഹ്മകുമാരിസ്.ഇതിന്റെ ആസ്ഥാനം മൗണ്ട് അബുവാണ്.
Post Your Comments