KeralaNews

മൂന്നാർ വിഷയം- കൈയേറ്റവും കുടിയേറ്റവും രണ്ടാണ്: കോടിയേരി ബാലകൃഷ്ണൻ; റവന്യൂ വകുപ്പും പാർട്ടിയും തമ്മിലുള്ള തർക്കം മുറുകുന്നു

 

കൊച്ചി: മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയുടെ നിലപാടിനെ പരസ്യമായി എതിർത്ത് സിപിഎം സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ.കൈയേറ്റവും കുടിയേറ്റവും രണ്ടാണെന്നും 1977ന് മുന്പുള്ളതെല്ലാം കുടിയേറ്റമാണെന്നും അത്തരക്കാർക്ക് പട്ടയം നൽകണമെന്നാണ് സിപിഎം നിലപാടാണെന്നും കോടിയേരി പറഞ്ഞു.1977 ശേഷം കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത സമ്മേളനത്തിലാണ് കോടിയേരി ഈ വിവരം പറഞ്ഞത്.റവന്യൂ മന്ത്രിയോടുള്ള എതിർപ്പ് കോടിയേരി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു.മൂന്നാര്‍ സബ് കളക്ടറെ മാറ്റണമെന്ന കാര്യം തീരുമാനിക്കേണ്ടത് റവന്യൂ മന്ത്രിയല്ല. മുഖ്യമന്ത്രിയുടെ കീഴിലാണ് സബ് കളക്ടര്‍ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.മൂന്നാറിൽ അനധികൃത കയ്യേറ്റങ്ങളും ക്വാറി നിർമ്മാണവും നടക്കുന്നതിനെതിരെ ശക്തമായ നടപടി റവന്യൂ വകുപ്പ് എടുത്ത സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button