IndiaNewsInternational

ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍

ന്യൂ ഡൽഹി : ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍. ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാസര്‍കോട് സ്വദേശിയായ മൊയ്‌നുദ്ദീന്‍ പാറക്കടവത്ത് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യ ചെയ്തപ്പോളാണ് വിവരം ലഭിച്ചത്. കൊച്ചിയില്‍ നടന്ന ഒരു മുസ്ലിം സംഘടനയുടെ പരിപാടിയില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തയ്യാറാക്കിയിരുന്നു എന്നാണ് ഏജന്‍സിക്ക് ലഭിച്ച വിവരമെന്ന് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസ് കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി മുന്‍പ് വാര്‍ത്തകൾ വന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ എന്‍ഐഎ നടത്തിയ ചോദ്യംചെയ്യലില്‍ മൊയ്നുദ്ദീന്‍ വെളിപ്പെടുത്തിയത്. കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളെയും ഹിന്ദു മതനേതാക്കളെയും ഐഎസ് ലക്ഷ്യംവെച്ചിരുന്നതായും, ജമാഅത്തെ ഇസ്ലാമി, അഹമ്മദീയ വിഭാഗത്തിന്റെ പള്ളികള്‍ക്കു നേരെ ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ഈ വിഭാഗങ്ങളിലെ നേതാക്കള്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചതിനാൽ ഇവര്‍ ഇസ്ലാമിന്റെ ശത്രുക്കളാണ് അതിനാലാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും മൊയ്‌നുദ്ദീന്‍ എന്‍ഐഎയോട് പറഞ്ഞു.

ടെലഗ്രാം അപ്ലിക്കേഷന്‍ വഴിയാണ് ആക്രമണങ്ങള്‍ സംബന്ധിച്ച രഹസ്യ ചര്‍ച്ച നടത്തിയിരുന്നത്. രാഹുൽ ഈശ്വർ പങ്കെടുക്കുന്ന കൊച്ചിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്തിരുന്നു. കൊച്ചിയിലെ ജൂത പള്ളിക്ക് സമീപം നടന്ന പരിപാടിയില്‍ ബൈക്കിലെത്തി ആക്രമണം നടത്താമെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന നിർദ്ദേശം. ടിപ്പര്‍ ലോറി ഓടിച്ചു കയറ്റാമെന്ന് മറ്റൊരാള്‍ നിര്‍ദ്ദേശിച്ചെന്നും മൊയ്‌നുദ്ദീന്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button