India

80കാരിയെ ആശുപത്രിയില്‍ തെരുവ്‌നായ്ക്കള്‍ കടിച്ചുകീറി കൊന്നു

ഭോപ്പാല്‍: എണ്‍പതുകാരിയായ രോഗിയെ തെരുവുനായ്ക്കള്‍ കൊന്നുതിന്നു. മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. വയോധികയെ കാണാതായി ദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം ആശുപത്രിയില്‍ കണ്ടെത്തിയത്.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ മാതൃശിശു വാര്‍ഡിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മാര്‍ച്ച് 19നാണ് ഇവരെ കാണാതാവുന്നത്. വാര്‍ഡിന് സമീപത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന രോഗികളുടെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. നായ്ക്കള്‍ പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഗുണ ജില്ലയിലെ മധുസൂദന്‍ഗഥ് സ്വദേശിയായ ബിസ്മില്ല എന്നാണ് സ്ത്രീയുടെ പേരെന്ന് പോലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button