തിരുവനന്തപുരം: ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച അശ്ലീല ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ദുരൂഹതകൾ ഏറെ.ഇതൊരു കുറ്റസമ്മതമല്ലെന്നും തൻ ധാർമ്മികതയുടെ പേരിൽ രാജിവെക്കുകയാണെന്നും അന്വേഷണം വേണമെന്നും ശശീന്ദ്രന് രാജ്യപ്രഖ്യാപന വേളയില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.ഫോണ്‍ സംഭാഷണത്തിലെ പുരുഷ ശബ്ദം ശശീന്ദ്രന്റേതു തന്നെയാണോയെന്നാണ് ആദ്യം അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇത്തരം സംഭവങ്ങൾ മുൻപ് ഉണ്ടായപ്പോഴൊക്കെ പരാതിക്കാർ വന്നിരുന്നു.
എന്നാൽ ഇതുവരെ ഈ സംഭവത്തിൽ ആരും പരാതിയുമായി എത്താത്തത് സംശയം വർദ്ധിപ്പിക്കുകയാണ്. പരാതിക്കാർ ആരും വരാത്തതുകൊണ്ടു തന്നെ ഗൂഡലക്ഷ്യവുമായി സ്ത്രീകളെ ഉപയോഗിച്ച് വ്യക്തിയെ കുടുക്കുന്ന ഹണി ട്രാപ്പാണോ ശശീന്ദ്രനെതിരേ പ്രയോഗിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. സ്ത്രീയുടെ ശബ്ദം ഒഴിവാക്കിയ നിലയിലാണ്. സ്ത്രീയെ അദ്ദേഹം അപമാനിക്കുകയായിരുന്നോയെന്ന് സ്ഥിരീകരിക്കുന്നതിന് സ്ത്രീശബ്ദം വീണ്ടെടുക്കേണ്ടതുണ്ട്. ഫോൺ ചോർത്തലിനെ പറ്റിയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പിണറായി വിജയന്റേത് അടക്കം കേരള മന്ത്രിസഭയിലെ 27 മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ എംഎല്‍എ അനില്‍ അക്കര കഴിഞ്ഞ നിയമ സഭ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് തന്നെ ബോധപൂര്‍വ്വം ആരെങ്കിലും ഫോണ്‍വിവാദം സൃഷ്ടിച്ചതാണെങ്കില് കടുത്ത നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.തന്റെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുമ്പ് പരാതിപ്പെട്ടിരുന്നു. എന്നാൽ ഡി ജി പി ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല.
Post Your Comments