വാഷിങ്ടൻ: അല്‍ഖ്വയ്ദ സൈനിക കമാൻഡർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അല്‍ഖ്വയ്ദയുടെ മുതിർന്ന സൈനിക കമാൻഡർ ക്വാറി യാസിൻ കൊല്ലപ്പെട്ടത്. പാക്ക് അതിർത്തിയോടു ചേർന്ന പക്ടിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് യാസിൻ മരിച്ചത്. യുഎസ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു.
നിരപരാധികളെ കൊലപ്പെടുത്തുകയും ഇസ്‍ലാമിന്റെ പേരു നശിപ്പിക്കുകയും ചെയ്യുന്നവർ നിയമപരിധിയിൽനിന്നു രക്ഷപെടില്ലെന്നതിന്റെ തെളിവാണ് യാസിന്റെ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. ക്വാറി യാസിൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ സ്വദേശിയാണ്. 2008 സെപ്റ്റംബർ 20ന് ഇസ്‌ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽനടന്ന ഭീകരാക്രമണത്തിന്റെ പിന്നിൽ ഇയാളായിരുന്നു. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് യാസിൻ വെളിപ്പെടുത്തിയിരുന്നു.
Post Your Comments