നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പൊൾ കൗതുകമാകുന്നത്. നേപ്പാളിലെ തിരക്കുള്ള തെരുവിലാണ് കാണ്ടാമൃഗം നടക്കാനിറങ്ങിയത്. വിനോദ സഞ്ചാരിയായ അന്നാ ഷൈമ്യുസിക് എന്ന യുവതിയാണ് നേപ്പാളിലെ ചെറുപട്ടണമായ സുവാരയിലൂടെ രാത്രിയിൽ ചുറ്റാനിറങ്ങിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. അന്ന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
കാണ്ടാമൃഗം സമീപത്തുള്ള ചിത്വാൻ നാഷണൽ പാർക്കിൽ നിന്നും പുറത്തെത്തിയതാണെന്നാണ് നിഗമനം. പട്ടണത്തെയും വന്യജീവി സങ്കേതത്തെയും ബന്ധിപ്പിക്കുന്ന നദി നീന്തിക്കടന്നാവാം കാണ്ടാമൃഗമെത്തിയത്. റോഡിനിരുവശവും ആളുകൾ കൂടി നിൽക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു കാണ്ടാമൃഗത്തിന്റെ പോക്ക്.
കാണ്ടാമൃഗത്തെ കാണാനായി കടകളിലും ഹോട്ടലുകളിലുമുണ്ടായിരുന്ന ആളുകൾ തടിച്ചുകൂടിയിരുന്നു. കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ പകർത്താനുള്ള തിരക്കിലായിരുന്നു ആളുകളേറെയും.എന്തായാലും നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.
Post Your Comments