NewsInternational

മാര്‍പ്പാപ്പയെ കാണാനെത്തിയ മൂന്നു വയസുകാരി ലോകത്തെ ചിരിപ്പിച്ചത് ഇങ്ങനെ

ഒരു മൂന്നു വയസുകാരിയുടെ കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു കുട്ടികൾ അടങ്ങി ഇരിക്കാറില്ല. അവർ ഇപ്പോഴും എന്തെങ്കിലും ഒക്കെ കുസൃതി കാണിക്കും. ഇവിടെ മൂന്നു വയസുകാരിയായ ഒരു കുസൃതി മാര്‍പ്പാപ്പയെ കാണാന്‍ പോയപ്പോൾ സംഭവിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുരുന്നിന്റെ കുസൃതി കണ്ടുനിന്നവരേയും ആവോളം ചിരിപ്പിച്ചു.

എസ്റ്റലാ വെസ്ട്രിക്ക എന്ന മൂന്നുവയസുകാരിയാണ് പോപ്പിനെ കാണാന്‍ തിരക്കുകൂട്ടിയെത്തിയത്. എന്നാല്‍ ഉയരം കിട്ടാനായി ഒരാള്‍ എടുത്തുപിടിച്ചാണ് എസ്റ്റലയെ പോപ്പിന്റെ അടുത്തേക്ക് എത്തിക്കുന്നത്. പോപ്പിന്റെ ഉയരത്തില്‍ എത്തിയപാടെ കുരുന്ന് പോപ്പിന്റെ തൊപ്പി തട്ടിയെടുക്കുന്നു. ഇത് കണ്ട് മാര്‍പ്പാപ്പയും അവിടെ കൂടിനിന്നവരും വളരെയധികം ചിരിക്കുന്നതും ദൃശ്യത്തില്‍ കാണാം.

വീഡിയോ പകര്‍ത്തിയിരിക്കുന്നത് കുട്ടിയുടെ മുത്തച്ഛനായ മൗണ്ടന്‍ ബൂട്ടോറാക്കാണ്. അദ്ദേഹം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതും. മികച്ച വരവേല്‍പ്പാണ് വീഡിയോയ്ക്ക് നവ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ പങ്കുവച്ചത്.

 

https://youtu.be/B-fSSQ-q9yk

shortlink

Related Articles

Post Your Comments

Related Articles


Back to top button