ദുബായ്: ദുബായില്‍ പുതുക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ദുബായ് പോലീസ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് കമാന്‍ഡറും ട്രാഫിക് പ്രോസിക്യൂഷന്‍ കൗണ്‍സില്‍ തലവനുമായ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീനാണ് ഇക്കാര്യം അറിയിച്ചത്. ഈ പരിഷ്‌കാരങ്ങളെ മാനിക്കാത്തവരെ കമ്മ്യൂണിറ്റി സര്‍വീസിനു നിയോഗിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷമാണ് ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ദുബായ് പോലീസ് തയ്യാറെടുക്കുന്നത്. മരണസംഖ്യ മൂന്നില്‍ ഒന്നായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരങ്ങള്‍. വര്‍ഷവും ഒരു ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് അപകടങ്ങളില്‍ മരിക്കുന്നത്.
ഗതാഗത പരിഷ്‌കാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 3000 ദിര്‍ഹത്തിലധികം പിഴ ചുമത്തുന്നതിനും കാറുകള്‍ 90 ദിവസത്തേക്കു കണ്ടുകെട്ടുന്നതിനും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു. 60 കിലോമീറ്റര്‍ വേഗം എന്ന പരിധി ലംഘിക്കുന്നവര്‍ക്ക് 2000 ദിര്‍ഹത്തില്‍ അധികമാണ് പിഴ.
Post Your Comments