തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും ബാക്കി. അതേസമയം, പ്രതികളെന്ന് പറയുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസാണ് ഒന്നാം പ്രതി. കോളേജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അധ്യാപകരായ സി.പി. പ്രവീണ്‍, ദിപിന് എന്നിവരും കേസില്‍ പ്രതികളാണ്. ഇവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.
Post Your Comments