ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി സര്‍വീസുകള്‍ വൈകുകയും ചെയ്തതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ദുബായ് എയര്‍പോര്‍ട്ട് പരിസരത്തെ ആലിപ്പഴ വര്‍ഷം ദീര്‍ഘനേരം നീണ്ടുനിന്നു. മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ ദുബായിയില്‍ 1500ല്‍ അധികം വാഹനാപകടങ്ങള്‍ ഉണ്ടായതായും വലിയ ഗതാഗതക്കുരുക്കിന് കാരണമായതായും ദുബായ് പോലീസ് അറിയിച്ചു. മിക്കയിടത്തും റോഡുകള്‍ വെള്ളക്കെട്ടിനടിയിലായതിനാല്‍ ഗതാഗതം മന്ദഗതിയിലായി. റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അധികൃതര്‍. സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും മഴ വളരെ ശക്തമാണ്.
Post Your Comments