ഗ്വാളിയർ: ബിഎസ്എഫിന്റെ ആദ്യവനിതാ ഓഫിസറായി തനുശ്രീ പരീഖ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ബിഎസ്എഫിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ എത്തുന്നത്. 2013 മുതൽ സേനയിൽ വനിതകളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഓഫീസർ റാങ്കിൽ ആദ്യമായാണ് ഒരു വനിത എത്തുന്നത്.
67 പുതിയ ജവാന്മാരുടെ പാസിങ് ഔട്ട് പരേഡും തനുശ്രീ നയിക്കുകയുണ്ടായി. അസിസ്റ്റന്റ് കമാൻഡൻറ് തസ്തികയിലാണ് തനുശ്രീയുടെ നിയമനം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയാണ് ഈ ഇരുപത്തിയഞ്ചുകാരി.
Post Your Comments