KeralaNews

തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തെന്ന് അബ്ദുറബ്ബ്

കോഴിക്കോട്: തന്നെ കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടാത്തത് എന്തെന്ന് അബ്ദുറബ്ബ്. എസ്‌.എസ്‌.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനേയും ഇടതുപക്ഷ യുവജനസംഘടനകളേയും വിമര്‍ശിച്ച്‌ മുന്‍വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്ത്.

തീരെ ചെറിയ പാളിച്ചകള്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ ഊതിപെരുപ്പിച്ച്‌ കരിങ്കൊടി കാണിക്കാനും, സമരം നടത്താനും മുന്നിട്ടു നിന്ന ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ഇക്കാര്യത്തെക്കുറിച്ച്‌ ഒന്നും പറയാത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

ചെറിയ തോതിലുള്ള പാളിച്ചകള്‍ എല്ലാ കാലത്തും പരീക്ഷ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഗുരുതരമായ ഒരു പിഴവ് ചരിത്രത്തിലാദ്യമാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
എസ്‌എസ്‌എല്‍എസി പരീക്ഷയ്ക്കൊപ്പം നടന്ന ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചും ഇത്തരമൊരു ആരോപണം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും സംഭവത്തില്‍ കുറ്റക്കാരായിട്ടുള്ളവരെ മാതൃകപരമായി ശിക്ഷിക്കാന്‍ തയ്യാറാവണം. ഒരേ പരീക്ഷ രണ്ട് തവണ എഴുത്തുക എന്നത് കുട്ടികളെ സംബന്ധിച്ച്‌ വലിയ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് അബ്ദുറബ്ബ് പറഞ്ഞു.

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി കണക്ക് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ നേരത്തെ തന്നെ മലപ്പുറം ജില്ലയിലുള്ള ഒരു സ്വകാര്യസ്ഥാപനം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ നിന്നുള്ള അതേ ചോദ്യങ്ങളുമായാണ് വന്നതെന്ന് പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു ഇതേ തുടര്‍ന്നാണ് കണക്ക് പരീക്ഷ റദ്ദാക്കാന്‍ വിഭ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button