Devotional

ഞായറാഴ്ച വ്രതം എടുക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ

ഇന്ദ്രിയങ്ങളെ വിജയിക്കാനുള്ള പരിശ്രമങ്ങളാണ്‌ വ്രതങ്ങളിലൂടെ ഭക്തന്‍ നേടുന്നത്‌. ഒരോ ദിവസത്തിലും ആചരിക്കേണ്ട കര്‍മ്മങ്ങൾ കൃത്യമായി ഹിന്ദുധര്‍മ്മം നിര്‍വ്വചിച്ചിട്ടുണ്ട്‌. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. രോഗമുക്തിക്കായി സൂര്യതേജസിനെയാണ്‌ ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥിക്കേണ്ടത്‌. സൂര്യഗായത്രി മന്ത്രവും ജപിക്കണം.

ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button