India

പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിച്ച് വീണ്ടും ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ സുബ്രഹ്മണ്യം രാജ്യസഭയില്‍ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ നല്‍കണമെന്നാണ് ആവശ്യം.

രാജ്യത്തെ പശുക്കളുടെ എണ്ണം കുറയുന്നുവെന്നാണ് പറയുന്നത്. പശുക്കളുടെ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. ഭരണഘടന ആര്‍ട്ടിക്കിള്‍ 37, 48 എന്നിവയുടെ പരിരക്ഷ ഉറപ്പാക്കുക, പശുക്കളെ കൊന്നാല്‍ വധശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വാമി സഭയില്‍ ഉന്നയിച്ചത്.

കേന്ദ്രസര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക പശു സംരക്ഷണ വിഭാഗ രൂപീകരിക്കണമെന്നും, അനിമല്‍ ഹസ്ബന്ററി സെക്രട്ടറിക്ക് ഇതിന്റെ ചുമതല നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പശു സംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button