ദുബായ് : വിസയ്ക്ക് വേണ്ടിയുള്ള ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റില്‍ വ്യാജ രേഖകകള്‍ ഹാജരാക്കി ആള്‍മാറാട്ടം നടത്തി. നൈജീരിയന്‍ പൗരനായ സെയില്‍സ് മാനാണ് ആള്‍മാറാട്ടം നടത്തിയത്.
വിസയ്ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ഫിറ്റ്‌നസ്സിനു വേണ്ടി ദുബായില്‍ പ്രവര്‍ത്തിക്കുന്ന അള്‍-മുഹ്‌സീനു ഫിറ്റ്‌നസ്സ് സെന്ററിനെയാണ് ഇയാള്‍ ആശ്രയിച്ചത്. ഇയാള്‍ക്ക് ഒരു ആരോഗ്യപ്രശ്‌നവുമില്ലെന്ന് മെഡിക്കല്‍ ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റില്‍ ഇവര്‍ സാക്ഷ്യപ്പെടുത്തി. നൈജീരിയന്‍ പൗരന്റെ ബ്ലഡ് റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. മഞ്ഞപ്പിത്തം ഉണ്ടായിരുന്ന ഇയാള്‍ പോസിറ്റീവ് ആയിട്ടാണ് സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തിയത്.
വിസയ്ക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റില്‍ വ്യാജമായ വിവരങ്ങള്‍ നല്‍കിയതിനാണ് നൈജീരിയന്‍ പൗരനെതിരെ കേസ് എടുത്തിരിയ്ക്കുന്നത്.
Post Your Comments