വാഹന പ്രേമികളുടെ മനംകവരാൻ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന ശ്രേണിയായ ലക്സസ് ഇന്ത്യയിലെത്തി. ലക്സസ് ആര്‍ എക്സ് 450 എച്ച് ഹൈബ്രിഡ് എസ് യു വി, ഇഎസ് 300എച്ച് സെഡാന്‍, എല്‍ എക്സ് 450 ഡി എന്നീ മോഡൽ കാറുകളാണ് കമ്പനി ആദ്യമായി ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്. ലക്സസിന്റെ ഏറ്റവും പുത്തൻ മോഡലായ പുതിയ എല്‍എസ് 500 എച്ചും വൈകാതെ ഇന്ത്യന്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് സൂചന.
ഇന്ത്യയിൽ ലക്സസിന്റെ വരവ് അറിയിച്ച് രാജ്യത്ത് നാലിടങ്ങളില്‍ ഡീലര്‍ഷിപ്പ് തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്. മുംബൈയിലും ബംഗളൂരുവിലും ഒരു ഷോറൂമും,ഡല്‍ഹിയില്‍ രണ്ടും ഷോറൂമുകളും തുറക്കുവാനുമാണ് പദ്ധതി. ഓഡി, ബിഎംഡബ്ല്യൂ, ബെന്‍സ് കമ്ബനികളോടാകും ഇന്ത്യയില്‍ ലക്സസ് മത്സരിക്കുക.
ഈ എസ്300 എച്ച്
Post Your Comments