NewsInternational

ഇന്ത്യയിലേക്കുള്ള ഒമാനിന്റെ വിസ ഫീസ് നിരക്കുകളില്‍ മാറ്റം

മസ്‌ക്കറ്റ്: ഒമാന്‍ ഇന്ത്യയിലേക്കുള്ള വിസ ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചു . മെഡിക്കല്‍ വിസ ഫീസില്‍ വരുത്തിയ മാറ്റമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആണ് വിസ ഫീസ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

2016 ല്‍ 95,000 വിസ ആണ് ഒമാന്‍ സ്വദേശികള്‍ക്കായി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സി അനുവദിച്ചത് , ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസത്തിനുള്ളില്‍ ഇതിനകം ഇരുപത്തിനായിരത്തിലേറെ വിസകള്‍ അനുവദിച്ചു കഴിഞ്ഞു.

ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയില്‍ ചികിത്സക്കെത്തുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് .

നിലവില്‍ ആറു മാസത്തെ മെഡിക്കല്‍ വിസക്ക് 33 റിയാല്‍ 450 ബൈസയാണ് ആണ് ഫീസ് , പരിഷ്‌കരിച്ച നിരക്ക് പ്രകാരം ഇതു 30 റിയാല്‍ തൊള്ളായിരം ബൈസയായി കുറയും , ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് 46 റിയാല്‍ മുന്നൂറു ബൈസ മാത്രമായിരിക്കും നിരക്ക് .

മെഡിക്കല്‍ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബി എല്‍ എസ് കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നു മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു . ബിസിനസ് വിസക്ക് ഒരു വര്‍ഷത്തേക്ക് 46 റിയാല്‍ 300 ബൈസയും , അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസക്ക് 96 റിയാല്‍ 300 ബൈസയും , നല്‍കണം.

ഒരു വര്‍ഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസക്ക് 38 റിയാല്‍ 600 ബൈസയും, അഞ്ചു വര്‍ഷത്തെ ടൂറിസ്റ്റ് വിസക്ക് 77 റിയാല്‍ 100 ബൈസയുമാണ് പുതിയ നിരക്ക് പ്രകാരം നല്‍കേണ്ടത്. കൂടാതെ ബി.എല്‍.എസ് ചുമത്തുന്ന സേവന ഫീസ് ഒരു റിയാല്‍ 650 ബൈസയും, എംബസ്സിയുടെ സാമൂഹ്യ ക്ഷേമ നിധിയിലേക്കുള്ള ഒരു റിയാലും വിസ ഫീസിനോടൊപ്പം നല്‍കണം. ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button