ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു കൊണ്ട് മുഖപ്രസംഗം എഴുതിയ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പത്രത്തിന്റെ മുഖപ്രസംഗം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ പറഞ്ഞു.
എല്ലാ എഡിറ്റോറിയലുകളും അഭിപ്രായങ്ങളും വ്യക്തിനിഷ്ഠമായിരിക്കും. എന്നാല്‍, ഇന്ത്യയെ പോലെ വലിയൊരു ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ കുറിച്ച് പത്രം എഴുതിയ എഡിറ്റോറിയല്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത് രാജ്യത്തും വിദേശത്തും അങ്ങനെ തന്നെ വേണം – ബാഗ്ലെ പറഞ്ഞു.
ഹിന്ദു തീവ്രവാദികളെ മോദി പുണരുന്നു എന്ന പേരില്‍ എഴുതിയ മുഖപ്രസംഗത്തില്‍ യോഗി ആദിത്യ നാഥിനെ തീപ്പൊരി ഹിന്ദു പുരോഹിതന്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്.
വികസനത്തിന്റേയും സാമ്പത്തിക വളര്‍ച്ചയുടേയും മതേതര ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം കടുത്ത ഹിന്ദു നിലപാടുകളുള്ളവരെ പ്രീണിപ്പിക്കാനും മോദി ശ്രമിക്കുന്നുണ്ടെന്നും പത്രം അഭിപ്രായപ്പെട്ടിരുന്നു. യോഗിയെ മുഖ്യമന്ത്രി ആക്കിയത് ന്യൂനപക്ഷങ്ങള്‍ക്കുള്ള താക്കീതാണെന്നും പത്രം പറഞ്ഞിരുന്നു.
Post Your Comments