India

കള്ളപ്പണക്കാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കള്ളപ്പണക്കാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളിപ്പെടുത്തി പിഴയൊടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായ ‘പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ (പി.എം.ജി.കെ.വൈ)’ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 2016 ഡിസംബര്‍ 17ന് ആരംഭിച്ച പദ്ധതിയാണിത്.

‘പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് 50 ശതമാനം തുക സര്‍ക്കാരിനു നല്‍കിയാല്‍ കള്ളപ്പണം നിയമവിധേയമായി വെളുപ്പിക്കാം. എന്നാല്‍, കാലാവധി പൂര്‍ത്തിയായശേഷം സര്‍ക്കാര്‍ കണ്ടെത്തുന്ന കള്ളപ്പണത്തിന്റെ 85 ശതമാനവും സര്‍ക്കാരിലേക്കു പോകും. മാത്രമല്ല, കള്ളപ്പണം കൈവശം വച്ചവര്‍ നിയമനടപടികള്‍ക്കു വിധേയരാവുകയും ചെയ്യും. രാജ്യത്ത് കള്ളപ്പണം കൈവശമുള്ളവരുടെ വിവരം സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും സര്‍ക്കാരിന്റെ കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതിയുമായി സഹകരിച്ചു നിയമവിധേയമായി പിഴ ഒടുക്കാനും കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button