
ന്യൂഡല്‍ഹി : ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.കൂടാതെ എം പി ക്കെതിരെ രണ്ടു പരാതികളും എയർ ഇന്ത്യ കമ്പനി നൽകിയിട്ടുണ്ട്. .ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനുമാണ് വേറെ കേസുകൾ.വ്യാഴാഴ്ച രാവിലെ പുണെയില്‍നിന്നു ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണു സംഭവം.
എയര്‍ ഇന്ത്യ ജീവനക്കാരനെ താൻ മർദ്ദിച്ച വിവരം എം പി തന്നെ പത്ര മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തിയിരുന്നു.മര്‍ദനമേറ്റ ഉദ്യോഗസ്ഥന്‍ സുകുമാര്‍ (60) പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്.മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്വാദ്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടിവന്നതാണ് എംപിയെ രോഷാകുലനാക്കിയത്.
‘ഞാന്‍ ബിജെപിക്കാരനല്ല, ശിവസേനയുടെ എംപിയാണ്. ഒരു തരത്തിലുള്ള അപമാനവും ഞാന്‍ സഹിക്കില്ല. ജീവനക്കാരന്‍ പരാതിപ്പെടട്ടെ. ഞാന്‍ ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കും’ എന്ന് ഗെയ്ക്ക്വാദ് പറഞ്ഞു.വിമാനത്തിൽ ബിസിനസ് ക്ലാസ് ഇല്ലായിരുന്നു എന്നാണു എയർ ഇന്ത്യ പറയുന്നത്.ബിസിനസ് ക്ലാസുള്ള പിന്നാലെ പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലൊന്നില്‍ സീറ്റ് നല്‍കാമെന്നു പറഞ്ഞെങ്കിലും എം പി ഇത് നിഷേധിക്കുകയായിരുന്നു.ശിവസേനയും എംപിയുടെ പെരുമാറ്റത്തെ അപലപിച്ചു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.
Post Your Comments