ലണ്ടന്‍: ലണ്ടന്‍ പാര്‍ലമെന്റ് പരിസരത്ത് ആക്രമണം നടത്തിയ ഭീകരന്‍ ബ്രിട്ടനില്‍ ജനിച്ചയാളും പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും പരിചിതനുമാണെന്ന് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റതിനുപിന്നാലെയാണ് മേയുടെ പ്രസ്താവന. തീവ്രവാദത്തിന്റെ പേരിൽ വർഷങ്ങൾക്ക് മുൻപ് ഇയാളെക്കുറിച്ച് അന്വേഷിച്ചിരുന്നതായും അടുത്തകാലത്ത് രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ഇയാളുണ്ടായിരുന്നില്ലെന്നും തെരേസ മേ വ്യക്തമാക്കി.
അതേസമയം ആക്രമണത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ എട്ടുപേര്‍ പിടിയിലായി. ലണ്ടനിലും ബര്‍മിങ്ങാമിലുംനിന്നാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണത്തിൽ 36 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. മൂന്നുപേരേ കൊല്ലപ്പെട്ടുള്ളൂവെന്ന് ഭീകരവിരുദ്ധപ്രവര്‍ത്തനത്തിന്റെ ചുമതയുള്ള ഉദ്യോഗസ്ഥന്‍ മാര്‍ക് റൗലി അറിയിച്ചു.
Post Your Comments