ലണ്ടൻ: പോളിഷ് വംശജര്‍ക്കെതിരായ വംശീയ ആക്രമണപരമ്പര തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പോളണ്ടുകാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസക്സിലെ ഹാര്‍ലോവിലുള്ള പബ്ബിലിരിക്കവെ ഒരു സംഘം യുവാക്കൾ ഇവരെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പ്രിന്‍സസ് അലെക്സാന്‍ഡ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിട്ടയച്ചു.
ഹാര്‍ലോയിലെ ഒരു ടേക്ക് എവേ റെസ്റ്റോറന്റിന് പുറത്ത് ഓഗസ്റ്റ് 27-ന് ഉണ്ടായ ആക്രമണത്തിലാണ് അരെക് ജോസ്വിക് എന്ന യുവാവ് കൊല്ലപ്പെട്ടത്. മരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി പോളിഷ് വംശജര്‍ ഒത്തുകൂടിയശേഷം മടങ്ങുമ്പോഴാണ് വീണ്ടും വംശീയ ആക്രമണമുണ്ടായത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോളിഷ് വംശജര്‍ക്ക് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്നതും ഹാര്‍ലോ മേഖലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments