NewsGulf

ഈ സുരക്ഷാ നടപടി സ്വീകരിച്ചില്ലെങ്കില്‍ 1000 ദിര്‍ഹം പിഴ വരും

ദുബായി: സുരക്ഷവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി ദുബായി
മുന്‍സിപ്പല്‍ അധികൃതര്‍. എസ്‌കലേറ്ററുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു.

എസ്‌കലേറ്ററിന്റെ മുകള്‍ഭാഗത്തെ കോണ്‍വെയര്‍ ബെല്‍റ്റ് യാത്രചെയ്യുന്നവരുടെ വസ്ത്രങ്ങള്‍ ഉടക്കാത്ത വിധത്തില്‍ പൊതിയണമെന്നാണ് നിര്‍ദേശം. എസ്‌കലേറ്ററിര്‍ കയറുന്നവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങള്‍ കോണ്‍വെയര്‍ ബെല്‍റ്റില്‍ ഉടക്കി നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കം പുതിയ സുരക്ഷാ സംവിധാനം സ്ഥാപിക്കാനായി മാളുകള്‍ക്കും കെട്ടിട ഉടമകള്‍ക്കും സമയം നല്‍കിയിട്ടുണ്ട്. ഈ സമയത്തിനകം സുരക്ഷാനടപടി സ്വീകരിച്ചില്ലെങ്കില്‍ 1000 യുഎഇ ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ എസ്‌കലേറ്ററും എലിവേറ്ററും അടക്കമുള്ള എല്ലാ യന്ത്രവത്കൃത ഉപകരണങ്ങള്‍ക്കും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ സെന്ററിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button