NewsInternational

വിമാനങ്ങള്‍ക്കും ഉണ്ട് ഒരു ശവപ്പറമ്പ് :

വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയില്‍ അങ്ങനെയൊന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വിമാനങ്ങളുടെ ശവപ്പറമ്പിന്റെ മുക്കും മൂലയും അരിച്ചുപറക്കാനുള്ള അവസരമൊരുക്കുന്നതാണ് ബിംഗിന്റെ ഇന്ററാക്ടീവ് മാപ്പ്.

അമേരിക്കയിലെ അരിസോണ മരുഭൂമിയിലെ വിമാനങ്ങളുടെ ശവമ്പറമ്പില്‍ അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം നിലത്ത് നിരത്തിയിട്ടിരിക്കുന്നത്. ബിംഗിന്റെ ഇന്ററാക്ടീവ് ഭൂപടത്തിലെ ബേഡ് ഐ സംവിധാനം വഴി 3 ഡി രൂപത്തില്‍ വിമാനങ്ങള്‍ നമുക്കു മുന്നില്‍ തെളിഞ്ഞു വരും. ഓരോ വിമാനത്തിന്റെയും രൂപഭാവങ്ങള്‍ നമുക്ക് നിരീക്ഷിക്കാനാകും.
അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടം അണിയിച്ചിട്ടുണ്ട്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്പേസ് മെയിന്റനന്‍സിലെ 309ആം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും(AMARG) ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button