ന്യൂഡല്‍ഹി: അശ്ലീല വീഡിയോ കാണുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലെ അശ്ലീല വീഡിയോകള്‍ തടയാനുള്ള സാങ്കേതികപരിഹാരം കണ്ടെത്താന്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു. ഇതിനായി പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി കോടതി പുതിയ സമിതിക്ക് രൂപം നല്കി.
ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫേസ്ബുക്ക് തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് പുതിയ സമിതി. 15 ദിവസമാണ് ഇവര്‍ക്ക് നല്കുന്ന സമയം. ഇതിനുള്ളില്‍ പരിഹാരം കണ്ടെത്തി കോടതിയെ അറിയിക്കണം. 20ന് കേസ് വീണ്ടും പരിഗണിക്കും.
സുനിത കൃഷ്ണന്റെ പ്രജ്വല എന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്താണ് കോടതി പരിഗണിക്കുന്നത്. ബലാത്സംഗദൃശ്യങ്ങളടങ്ങുന്ന രണ്ട് വീഡിയോകളും കത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതു സംബന്ധിച്ച സംവാദങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും തുടങ്ങിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments