IndiaNews

യു പിയിലെ ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കാൻ എം പി മാർക്ക് മോദിയുടെ നിർദ്ദേശം

 

ലക്‌നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്നും ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് വികസന പ്രവർത്തനങ്ങൾ നടത്താനും എം പി മാരോട് ഉപദേശിച്ച് പ്രധാനമന്ത്രി മോദി.യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ ഉപദേശം.സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്‌ സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കാനും മോദി എംപിമാരോട് ആഹ്വാനം ചെയ്തു.

സർക്കാരിന്റെ കണ്ണിൽ എല്ലാവർക്കും തുല്യ പ്രാധാന്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വാഗ്ദാനങ്ങൾ പാലിക്കാൻ ഓരോ എം പി മാരും ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ്‌ സിങ്ങും ഓർമ്മിപ്പിച്ചു.ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി,എന്നിവരും പങ്കെടുത്തു. ചരിത്രവിജയം നേടി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളാണ് നടത്തിവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button