കണ്ണൂര്‍ : സി.പി.എം സ്ഥാനാര്‍ത്ഥിക്കെതിരെ തദ്ദേശതിരഞ്ഞെടുപ്പില്‍ അമ്മ മത്സരിച്ചതിനെ തുടര്‍ന്ന് ക്ലിനിക്ക് പൂട്ടേണ്ടി വന്ന കണ്ണൂര്‍ കല്ല്യാശ്ശേരിയിലെ ഡോ. നീതയ്ക്കാണ് ഇപ്പോഴും നിരന്തരം സി.പി.എമ്മുകാരുടെ ഉപദ്രവം ഏറ്റുവാങ്ങേണ്ടി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിഗ്രാമമായ കല്ല്യാശ്ശേരിയില്‍ സി.പി.എം അല്ലാതെ മറ്റാരെയും മത്സരിക്കാന്‍ അനുവദിക്കാറില്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ഡോ. നീതയുടെ അമ്മ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് ഈ കുടുംബത്തെ നിരന്തരം ദ്രോഹിക്കുന്നതിന് കാരണമായത്.
കല്ല്യാശ്ശേരിയിലെ ഡോ. നീതയുടെ ക്ലിനിക്ക് അടച്ചുപൂട്ടിച്ച ശേഷം വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച ക്ലിനിക്കിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കഴിഞ്ഞദിവസം ക്ലിനിക്കിന്റെ ബോര്‍ഡ് പിഴുതെടുത്തു കൊണ്ടുപോയി. ഇതുവരെ പതിമൂന്ന് ബോര്‍ഡുകളാണ് സി.പി.എമ്മുകാര്‍ നശിപ്പിച്ചതെന്ന് ഡോ. നീത പറയുന്നു. ക്ലിനിക്കിലേക്ക് രോഗികള്‍ വരുന്നത് തടയുകയും ഡോക്ടറെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത് ഈ പ്രദേശത്ത് ഡോക്ടര്‍ നീതയെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.എമ്മുകാര്‍. പൊലീസില്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോ. നീത പറയുന്നു. ജനാധിപതൃ കേരളത്തില്‍ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരു സാംസ്‌കാരിക നായകരും രാഷ്ട്രീയക്കാരും തങ്ങളുടെ കണ്ണീര്‍ കാണുന്നില്ലെന്ന് ഡോക്ടര്‍ നീത പറഞ്ഞു.
Post Your Comments