NewsIndia

സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു; പഠനനിലവാരം മെച്ചപ്പെടുത്താനുള്ള ചുവടു വയ്പ്പിന്റെ ഭാഗം

ഡൽഹി: സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു. ആറു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിലെ മൂല്യനിർണയം സി.ബി.എസ്.സി പരിഷ്‌കരിക്കുന്നു. നിരന്തര മൂല്യനിർണ്ണയം (സി.സി.ഇ ) ഒഴിവാക്കി ഏകീകൃത പരീക്ഷ സമ്പ്രദായം പുനർസ്ഥാപിക്കാനാണ് തീരുമാനം. അടുത്ത അധ്യായന വർഷം മുതൽ പഠനനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിഷ്‌കാരം നടപ്പാക്കും.

മൂല്യനിർണ്ണയം മാറ്റുന്നത് പത്താം ക്ലാസ്സിലെ പൊതുപരീക്ഷ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തെത്തുടർന്നാണ്. വിദ്യാലയങ്ങൾ മാറുന്ന കുട്ടികൾക്ക് സി.സി.ഇ സമ്പ്രദായം തലവേദന ഉണ്ടാക്കിയിരുന്നു. ഇത് 2009 ലാണ് സി.ബി.എസ്.ഇ കൊണ്ടുവന്നത്.

ഇനി മുതൽ എഴുത്തുപരീക്ഷയുടെ വെയിറ്റേജ് 90 ശതമാനമായിരിക്കും. എൺപതു മാർക്കിന്റെ അർദ്ധ വാർഷിക പരീക്ഷയും വാർഷികപരീക്ഷയും 20 മാർക്കിന്റെ പീരിയോഡിക് മൂല്യനിർണയവും ഉൾപ്പെട്ടതാണ് ഇത്. മുൻപ് ഇത് 60 ശതമാനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button