Life Style

ആര്യവേപ്പിന്റെ ഗുണങ്ങൾ

ഔഷധങ്ങളാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. നല്ലൊരു ഔഷധം കൂടിയാണ് ആര്യവേപ്പ്. ഇത് പനി, തലവേദന, ചെവി വേദന എന്നിവയ്ക്ക് വളരെ ആശ്വാസം നല്‍കും. എന്നാൽ ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാം. ആര്യവേപ്പിലയ്ക്ക് വെള്ളത്തെ ശുദ്ധിയാക്കാൻ കഴിയും. അതിനാല്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ 50 ആര്യവേപ്പിലെ ഇട്ട് തിളപ്പിച്ച് ഈ വെള്ളം സൂക്ഷിച്ച് വെക്കുക. എന്നിട്ട് കുളിക്കാനുള്ള വെള്ളത്തില്‍ ഇത് കുറച്ച് ചേർക്കാം. ഇത് ശരീരത്തിലെ അണുബാധ അകറ്റുകയും മുഖക്കുരു തടയുകയും ചെയ്യും.

ഒരു ഫേസ്പാക്കായും ആര്യവേപ്പ് ഉപയോഗിക്കാം. ആര്യവേപ്പില പത്തെണ്ണം എടുത്ത് ഒറഞ്ച് തൊലിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരു പള്‍പ്പ് രൂപത്തിലാക്കി തേനോ പാലോ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും. ഒരു നല്ല ഹെയര്‍കണ്ടീഷണര്‍ ആയും ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button