ദുബായ് : യു.എ.ഇയില്‍ ഫ്‌ളാറ്റോ, വില്ലയോ നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളവര്‍ക്കായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് തവണ വ്യവസ്ഥയില്‍ ലോണുകള്‍ നല്‍കുന്നു.
അഞ്ച് മില്യണ്‍ ദിര്‍ഹത്തിന് വസ്തു വാങ്ങാനോ നിര്‍മ്മിക്കാനോ പദ്ധതിയുള്ളവര്‍ക്ക് ബാങ്കിലേയ്ക്ക് വാങ്ങല്‍ വിലയുടെ 25 ശതമാനം ഡെപ്പോസിറ്റ് നല്‍കണം.
ദുബായ് പ്രോപ്പര്‍ട്ടി മേഖലയില്‍ വസ്തു വാങ്ങുന്നവരെ സഹായിക്കുന്നതിനായി നിശ്ചിത രൂപ പലിശ ഈടാക്കുന്ന മോര്‍ട്ട്‌ഗേജ് ഫണ്ട് വ്യവസ്ഥ ദുബായ് ബാങ്ക് നടപ്പിലാക്കുന്നുണ്ട്.
ദുബായ് സെന്‍ട്രല്‍ ബാങ്ക് നിയമപ്രകാരം 25 ശതമാനം ഡെപ്പോസിറ്റ് നല്‍കുന്നതിനു പുറമെ വസ്തുവിന്റെ പ്രമാണമോ അച്ചാരമോ കൂടാതെ 4 ശതമാനം ട്രാന്‍സ്ഫര്‍ ഫീസ്, 0.25 ശതമാനം മോര്‍ട്ട് ഗേജ് രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയും വായ്പാ തുക കണക്കാക്കുന്നതിന് ആവശ്യമാണ്.
മറ്റ് എമിറേറ്റുകളില്‍ ഇത് രണ്ട് ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്മീഷനാകും.
ദുബായില്‍ 1.5 ദശലക്ഷത്തിന്റെ വീട് വാങ്ങുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഫണ്ട് വ്യവസ്ഥ ഉപയോഗപ്പെടുത്താനാകും.
മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവര്‍ക്ക് ചില ബാങ്കുകള്‍ ഹോംലോണ്‍ കൊടുക്കുമ്പോള്‍ മൂന്ന് ക്വാര്‍ട്ടറില്‍ അടച്ചു തീക്കേണ്ടതിനു പകരം നാലാം ക്വാര്‍ട്ടറില്‍ അടച്ചുതീര്‍ത്താല്‍ മതി.
ലോണിന് അപേക്ഷിക്കാന്‍ വരുന്ന ഉപഭോക്താവ് ആദ്യം ചെയ്യേണ്ടത് അയാളുടെ ആസ്തി എത്രയെന്ന് വെളിപ്പെടുത്താനാവശ്യമായ മോര്‍ട്ട്‌ഗേജിന് അംഗീകാരം നേടുക എന്നതാണ്. ഇതിനായി എത്ര തുകയ്ക്കാണോ അയാള്‍ക്ക് വസ്തു വാങ്ങേണ്ടത് ആ തുകയുടെ 10 ശതമാനം തുകയുടെ ചെക്ക് ബാങ്കിലേയ്ക്ക് നല്‍കേണ്ടതാണ്. സാധാരണ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് വായ്പ അനുവദിയ്ക്കുന്നതിനായി മാസവരുമാനത്തിന്റെ 25 ശതമാനം ഉപഭോക്താവ് അടയ്‌ക്കേണ്ടി വരും.
യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അനുവദിച്ച പരമാവധി വായ്പാ കാലാവധി 25 വര്‍ഷം ആണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 65 വയസ് വരെയും സെല്‍ഫ് എംപ്ലോയീസിന് 70 വയസ് വരെയും ഉള്ള കാലയളവിലാണ് ലോണ്‍ അടച്ചു തീര്‍ക്കേണ്ടത്. എന്നാല്‍ ലോണ്‍ എടുക്കുന്ന ഉപഭോക്താവ് ഒരു അടവ് തെറ്റിച്ചാല്‍ പിന്നെ 10 ശതമാനം കൂടുതല്‍ പലിശ നല്‍കേണ്ടി വരും. 1.2 ദശലക്ഷം ദിര്‍ഹം ലോണ്‍ എടുക്കുന്ന ആള്‍ക്ക് അവര്‍ അടയ്ക്കുന്ന ഒരു നിശ്ചിത പലിഷയ്ക്ക് പുറമെ അധിക പത്ത് ശതമാനം പലിശ കൂടി ചേര്‍ത്ത് അടച്ചാല്‍ 75,000 ദിര്‍ഹം സേവ് ചെയ്യാം.
ചില ബാങ്കുകള്‍ ചെറു നിബന്ധനകളോടെ ലോണ്‍ കൊടുക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തേയ്ക്ക് ഒരു നിശ്ചിത തുക കൊടുക്കുന്നുണ്ട്. 4.75 ശതമാനം മുതല്‍ 4.99 ശതമാനം വരെയാണ് ഉപഭോക്താക്കളില്‍ നിന്നും പലിശ ഈടാക്കുന്നത്.
ലോണ്‍ നല്‍കുന്ന കാര്യത്തില്‍ യു.എ.ഇയിലെ പല ബാങ്കുകളും വ്യത്യസ്ത പോളിസികളാണ് നടപ്പാക്കുന്നത്.
യു.എസ്. യു.കെ. ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ യു.എ.ഇയിലെ ബാങ്ക് നയമാണ് ഉപഭോക്താക്കള്‍ക്ക് നല്ലത്. അവിടെ 50-75 ശതമാനം വരെയാണ് മോര്‍ട്ട്‌ഗേജ് വ്യവസ്ഥയില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
ആഗോള ബാങ്കിംഗ് മേഖലയില്‍ യു.എ.യി ലെ ബാങ്കിംഗ് നയങ്ങളാണ് പ്രവാസികള്‍ക്കായി മികച്ചതായി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ലോണ്‍ എടുക്കുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായ വ്യവസ്ഥകളാണ് യു.എ.ഇ ബാങ്കിന്റേത്.
Post Your Comments