മികച്ച ജീവിതസൗകര്യങ്ങള്‍ ലഭിക്കുന്നതും എന്നാല്‍ നികുതി ബാധ്യത ഇല്ലാത്തതുമായ രാജ്യത്ത് ജീവിക്കാന്‍ കൊതിക്കാത്തത് ആരാണ്. ഇങ്ങനെ നികുതിഈടാക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങള്‍ ഇതാ.
ബഹാമസ്
എഴുന്നുറ് ചെറുദ്വീപുകളുടെ സമൂഹമാണ് ബഹാമസ് എന്ന രാജ്യം. അമേരിക്കയോട് ചേര്‍ന്ന് ഫ്‌ളോറിഡ, മയാമി സംസ്ഥാനങ്ങളുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ് രാജ്യത്ത് നികുതി നല്‍കേണ്ടതില്ല. ടൂറിസം വ്യവസായത്തിന്റെയും ഓഫ്‌ഷോര്‍ ബാങ്കിംഗിന്റെയും നാടായ ബഹാമസില്‍ നിയമപരമായി താമസിക്കണമെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാണെന്ന് തെളിയിക്കണം. അല്ലെങ്കില്‍ രാജ്യത്ത് സ്ഥലം സ്വന്തമാക്കണം.
കെയ്മാന്‍ ഐലന്റ്
കരീബിയന്‍ സമുദ്രത്തിലെ ബ്രിട്ടീഷ് അധീന ദ്വീപ് രാജ്യമായ കെയ്മാന്‍ ഐലന്റില്‍ ജീവിതം നികുതി വിമുക്തമാണ്. എന്നാല്‍ ഏതാനും ചില ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം വരെ നികുതിയുണ്ട്.
ബെര്‍മുഡ
നികുതിയടയ്‌ക്കേണ്ടാത്ത മറ്റൊരു കരീബിയന്‍ രാജ്യമാണ് ബെര്‍മുഡ. മറ്റ് കരീബിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വികസിത രാജ്യവുമാണ് ബെര്‍മുഡ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും റോഡ്, ഗതാഗതമേഖലയിലും ഏതൊരു വികസിതരാജ്യത്തോടും കിടപിടിയ്ക്കുന്നതാണ് ബെര്‍മുഡയുടെ വികസനം. ഇവിടെ ഒട്ടും നികുതിയില്ലെന്നു പറഞ്ഞുകൂട. രാജ്യത്ത് ജോലി ചെയ്യുകയാണെങ്കില്‍ ശമ്പളത്തിന്റെ പരമാവധി 5.5 ശതമാനം നികുതി നല്‍കേണ്ടിവരും. മറ്റ് നികുതികളൊന്നുമില്ല.
മൊണാക്കോ
ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമാണ് മൊണാക്കോ. പക്ഷെ പൂര്‍ണമായി നികുതി വിമുക്തം. അതിസമ്പന്നരുടെ നാടാണ് മൊണാക്കോ. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സമ്പന്നര്‍ ഇവിടെ ഇടക്കാലത്തേക്കോ നീണ്ട നാളത്തേക്കോ താമസിക്കാരായെത്താറുണ്ട്. എല്ലാം ഇവിടുത്തെ നികുതിവിമുക്ത രാജ്യമെന്ന ആകര്‍ഷണീയത കൊണ്ട്. മാത്രമല്ല വികസനത്തിന്റെ കാര്യത്തിലും ലോകത്തെ ഏതൊരു രാജ്യത്തോടും കിടിപിടിയ്ക്കും ഈ രാജ്യം.
ബ്രൂണെ
മലേഷ്യയും തെക്കന്‍ ചൈനയും അതിരിടുന്ന ബ്രൂണെ എന്ന ഏഷ്യന്‍ രാജ്യവും പൂര്‍ണമായും വ്യക്തിഗത നികുതി വിമുക്തരാജ്യമാണ്. വ്യക്തിഗത നികുതി, വില്‍പന നികുതി, വാല്യു ആഡഡ് ടാക്‌സ് (വാറ്റ്), സാമൂഹ്യസുരക്ഷാ നികുതി അടക്കം ഒരുവിധ നികുതിയും സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ കോര്‍പറേഷനുകള്‍ 22 മുതല്‍ 55 ശതമാനം വരെ നികുതി നല്‍കേണ്ടിവരും.
Post Your Comments