ബംഗലുരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്‌സ് ബുക്കിൽ വ്യാജ പോസ്റ്റ് പോസ്റ്റ് ചെയ്ത യുവതി ബംഗളുരുവിൽ അറസ്റ്റിലായി.യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയിന്മേൽ കേസന്വേഷിച്ച പോലീസ് പ്രതി സത്യമാണെന്നു മനസിലാക്കുകയും പ്രഭ എൻ ബെലവംഗള എന്ന യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ആദിത്യനാഥിന്റെ അസഭ്യമായ തരത്തിലുള്ള മോർഫ് ചെയ്ത ചിത്രങ്ങളടക്കം അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് യുവതി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിനു മുൻപും ഇവർ ഇത്തരത്തിൽ മറ്റുളളവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ചെയ്തിട്ടുണ്ടെന്ന് യുവമോർച്ച നേതാവ് സപ്തഗിരി ഗൗഡ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.അപകീർത്തിപ്പെടുത്തുക, മനഃപൂർവ്വം കുഴപ്പം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എ.സി.പി എസ്. രവി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments