KeralaNews

കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ കിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍: പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം: ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ താനില്ലെന്ന് മന്ത്രി എകെ ബാലന്‍. കുമ്മനം രാജശേഖരന്‍ തീവ്രവാദിയായതിനാല്‍ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അറിയിച്ചതായി ആരോപണം. ഇതിനെ തുടർന്ന് തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെച്ചു. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം കുമ്മനം രാജശേഖരനായിരുന്നു. ഈ വര്‍ഷത്തേത് കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്കും.

കഴിഞ്ഞ വര്‍ഷം കുമ്മനത്തിന് എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ഇത്തവണയാണ് അവാര്‍ഡ് ദാനം നിശ്ചയിച്ചിരുന്നത്. കുമ്മനത്തിന്റെ തീവ്രനിലപാടിനോട് തനിക്ക് യോജിപ്പില്ലാത്തതിനാല്‍ അവാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് ബാലന്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button