NewsIndia

മരിച്ചെങ്കിലും ജയലളിതയെ വെറുതെ വിടാനാകില്ലെന്നു കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി: മരിച്ചെങ്കിലും ജയലളിതയെ വെറുതെ വിടരുതെന്ന വാദവുമായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കുറ്റം വിധിക്കണമെന്നാണ് സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

സുപ്രീകോടതിയുടെ അന്തിമവിധി വരുന്ന സമയത്ത് ജയലളിത മരിച്ചിരുന്നു എന്ന കാരണത്താല്‍ കുറ്റം വിധിക്കാതെ ‘വിടുതല്‍’ നല്‍കിയതിനെ ചോദ്യം ചെയ്താണ് കര്‍ണാട സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയ്‌ക്കെതിരായി പ്രായോഗികമായ ശിക്ഷാ നടപടികള്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ജയലളിതയെ ഒഴിവാക്കി മറ്റ് പ്രതികള്‍ക്ക് മാത്രം ശിക്ഷ വിധിച്ചതിനെ ‘നീതിന്യായ ചരിത്രത്തിലെ വലിയ പിഴവെന്നാണ്’ കര്‍ണാടക വിശേഷിപ്പിച്ചത്. ഈ കേസില്‍ ജയലളിതയുടെ തോഴി ശശികലയും രണ്ടു ബന്ധുക്കളും ശിക്ഷിക്കപ്പെട്ട് കര്‍ണാടകയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

പൊതുപ്രവര്‍ത്തകര്‍ അനധികൃത സ്വത്ത് സമ്പാദിക്കുന്നത് ക്രമിനല്‍ കുറ്റമാണ്. ഏതെങ്കിലും കാരണത്താല്‍ കുറ്റത്തില്‍ നിന്നും ഒഴിവാക്കുന്നത് ഭരണഘടനയിലും സുപ്രീം കോടതി വിധികളിലും ഇന്ന് വരെയുണ്ടായിട്ടില്ലെന്നും അതിനാല്‍ ജയലളിതയ്‌ക്കെതിരെ നടപടി ഒഴിവാക്കുന്ന തരത്തിലുള്ള വിധി തെറ്റാണെന്നും ഇതു തിരുത്തണമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം.

ജയലളിതയുടെയും കൂട്ടുപ്രതികളുടെയും കാര്യത്തില്‍ വിചാരണക്കോടതിയുടെ വിധി ശരിവയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത് . അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയലളിതയ്ക്ക് കീഴ്‌ക്കോടതി 100 കോടി പിഴവിധിച്ചിരുന്നു. മറ്റുള്ളവരുടെ ശിക്ഷയില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ജയലളിത മരിച്ചതിനാല്‍ അവരുടെ ശിക്ഷയുടെ കാര്യം വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ല. ഇതിനാല്‍ വിചാരണക്കോടതി ചുമത്തിയ 100 കോടിയുടെ പിഴ ചുമത്തേണ്ടതുണ്ട്. മരിച്ചുവെന്ന കാരണത്താല്‍ കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ 100 കോടി പിഴ ഈടാക്കാനാകാതെ വരുമെന്നാണ് കര്‍ണാകയുടെ വാദം.

ഫെബ്രുവരി 14ന് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയ വികെ ശശികല, ബന്ധുക്കളായ സുധാകരന്‍ ഇളവരശി എന്നിവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ മരിച്ച ജയലളിതയ്‌ക്കെതിരെയുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നില്ല. എന്നാല്‍ പിഴ വേണമെങ്കില്‍ പിടിച്ചെടുക്കാമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു.

53.60 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിതയും ശശികലയും ബന്ധുക്കളും ചേര്‍ന്ന് ഉണ്ടാക്കിയതായാണ് വിചാരണ കോടതി കണ്ടെത്തിയത്. 66.65 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button