തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും പത്താം ക്ലാസിലെ ചില പേപ്പറുകളുടെയും ചോദ്യങ്ങള്‍ കടുത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷ കട്ടിയായതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളെ ഭയപ്പെടുത്താനോ അവര്‍ക്ക് എന്തറിഞ്ഞുകൂട എന്ന് പരിശോധിക്കാനോ ഉളളതല്ല പരീക്ഷ, കുട്ടികളെ അറിയാനുള്ളതാണ്. സിലബസില്‍ ഇല്ലാത്തതും കടുത്തതുമായ ചോദ്യങ്ങള്‍ ചോദിച്ചത് പോരായ്മ തന്നെയാണ്. ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ കോളേജ് അദ്ധ്യാപകരെ ഏല്‍പിച്ചതാണ് പ്രശ്‌നമായത്. ചോദ്യ പേപ്പര്‍ പ്രയാസമായി എന്ന് കരുതി വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടേണ്ടതില്ല. മാര്‍ക്കില്‍ കുറവ് വരാതെ നോക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments