NewsBusiness

എസ്.ബി.ഐയുടെ കോര്‍പ്പറേറ്റ് റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിമാന ടിക്കറ്റുകളില്‍ ഡിസ്‌കൗണ്ട്

എസ്ബിഐയുടെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകളില്‍ ഡിസ്‌കൗണ്ട്.

ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 15 ശതമാനവും ഇക്കണോമി ക്ലാസ് ബുക്കിംഗിന് 10 ശതമാനവുമാണ് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കുന്ന ഇളവ്.

യു.എസ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ബാധകമാകുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇളവ് സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഏപ്രില്‍ 7ന് മുമ്പ് നടത്തിയ ബുക്കിംഗുകള്‍ക്കാണ്.

എസ്ബിഐ കോര്‍പ്പറേറ്റ് കാര്‍ഡ് ഉടമകള്‍ക്ക് www.qatarairways.com/SBIcreditcard എന്ന ലിങ്ക് ഉപയോഗിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

shortlink

Post Your Comments


Back to top button