Kerala

സ്ത്രീകള്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു

തിരുവനന്തപുരം : സ്ത്രീകള്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി സൈബര്‍ലോകത്ത് ഒരിടം ഒരുങ്ങുന്നു. www.womenpoint.in എന്ന വെബ്വിലാസത്തില്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വിവരങ്ങ‍ള്‍, സ്ഥിതിവിവരക്കണക്കുകള്‍, സ്ത്രീജീവചരിത്രക്കുറിപ്പുകള്‍, സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട സഹായ, പിന്തുണ സംവിധാനങ്ങള്‍, ഹെല്‍പ്ലൈന്‍ നമ്പറുകള്‍ , അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.

പബ്ലിക് സര്‍വിസ് കമീഷന്‍ അംഗം ആര്‍. പാര്‍വതീദേവിയുടെ മേല്‍നോട്ടത്തില്‍ തലസ്ഥാനത്തെ വനിതകളുടെ കൂട്ടായ്മയാണ് വെബ്‌സൈറ്റിന്റെ അണിയറപ്രവര്‍ത്തകര്‍. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ഒരിടത്ത് ലഭ്യമാകുന്ന തരത്തിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ തയാറാക്കിയ സൈറ്റ് ഇംഗ്ലീഷിലും ലഭ്യമാക്കും. കവയിത്രി സുഗതകുമാരി സൈറ്റ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ഇനിയും ബലിയാടാകാന്‍ നിന്നുകൊടുക്കരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വീട്ടില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല. അച്ഛനോടും അപ്പൂപ്പനോടും പോലും മിണ്ടരുതെന്ന് പറയേണ്ട ദുഃസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നത് ഭയപ്പെടുത്തുന്നു. പ്രതികരണങ്ങള്‍ സമൂഹത്തില്‍ ഒരുമാറ്റവും സൃഷ്ടിക്കുന്നില്ല. ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് മനസ്സ് മരവിച്ചുപോകുന്നു. ഇനി സ്ത്രീയുടെ പ്രതിഷേധത്തിന്റെയും പ്രതികരണത്തി‍െന്‍റയും രൂപവും ഭാവവും മാറണമെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button