പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിലെ അന്തേവാസികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പിഡന വിവരങ്ങള്പുറത്തറിഞ്ഞത്.
പത്തിലധികം കുട്ടികളെയാണ് വൈദീകൻ പീഡിപ്പിച്ചത്.39 കുട്ടികളുള്ള ബാലഗ്രാമത്തിലെ പത്തോളം കുട്ടികള്‍ വൈദികനെതിരെ പരാതി പറഞ്ഞിരുന്നു. അധ്യാപകര്‍ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പട്ടിമറ്റം പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.തുടർന്ന് വൈദീകനെ കോടതി റിമാന്റു ചെയ്തു.
Post Your Comments