ന്യൂ ഡൽഹി ; വ്യാപകമായ ലൈംഗിക വീഡിയോകളെ കുറിച്ച് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ തടയാൻ വേണ്ട സാങ്കേതികസംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി കേന്ദ്രസര്‍ക്കാരും ഇന്റര്‍നെറ്റ് കമ്പനികളും മറ്റു ബന്ധപ്പെട്ട കക്ഷികളും ഒന്നിച്ചിരുന്ന് ഇക്കാര്യം ആലോചിക്കണമെന്ന് ജഡ്ജിമാരായ എം.ബി. ലോകൂര്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.
അശ്ലീലദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിന് മുൻപ് തടയുക എന്നത് വെല്ലുവിളിയാണെന്ന് സി.ബി.ഐ.ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വിഭാഗം കോടതിയെ അറിയിച്ചു. വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ഉള്ളടക്കങ്ങള്‍ തടയാന്‍ സാധിക്കുകയുള്ളു. അമ്പതു രാജ്യങ്ങളിൽ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ തടയുന്നതിന് ഹോട്ട്‌ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അത്തരം സേവനം തുടങ്ങിയിട്ടില്ലെന്നും അതിനാൽ ഇതുസംബന്ധിച്ച് ഇന്റര്‍പോളിന്റെ സഹായം തേടുന്നതായി സൈബര്‍ വിഭാഗം അറിയിച്ചു.
യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പേര് അറിയിക്കാന്‍ ഗൂഗിള്‍ ഇന്ത്യ, മൈക്രോസോഫ്റ്റ് ഇന്ത്യ, യാഹൂ ഇന്ത്യ, ഫെയ്‌സ്ബുക്ക് തുടങ്ങിയവയോട് കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച തീരുമാനം ഈമാസം 22-ന് അറിയിക്കണം. എന്നായിരിക്കും കോടതി കേസ് വീണ്ടും പരിഗണിക്കുക.
Post Your Comments