കൊല്ലം: കുണ്ടറയില്‍ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വിക്ടറിന് 16കാരന്റെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. വിക്ടറിന്റെ വീടിന് എതിര് വശത്ത് താമസിച്ചിരുന്ന വിദ്യാര്‍ത്ഥിയെ ഏഴ് വര്‍ഷം മുമ്പാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിക്ടറിന് പങ്കുണ്ടെന്നാണ് ആരോപണം. കുണ്ടറ കേസിന്റെ പശ്ചാത്തലത്തില്‍ വീണ്ടും പരാതി നല്കാന് തീരുമാനിച്ചിരിക്കുകയാണ് മരിച്ച ബാലന്റെ ബന്ധുക്കള്‍.
2010 ജൂണ്‍ 17നാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ അച്ചു എന്ന 16കാരനെ മരിച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുള്ള വിക്ടറിന് അച്ചുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസ് പരാതി അവഗണിക്കുകയായിരുന്നു.
വിക്ടറിനെതിരായ ആരോപണം അച്ചുവിന്റെ അമ്മയും സഹോദരിയും സ്ഥിരീകരിച്ചു. നാട്ടുകാരും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. നുണ പരിശോധന നടത്തിയാല്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ കൂടി പുറത്ത് വരുമെന്ന് ഭയന്നാണ് കൊച്ചുമകള്‍ മരിച്ച കേസില്‍ വിക്ടര്‍ കുറ്റസമ്മതം നടത്തിയതെന്നും ആരോപണമുയരുന്നുണ്ട്.
Post Your Comments