തിരുവനന്തപുരം• തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പറക്കാം. കേരളത്തിലെ മൂന്ന് നഗരങ്ങള്‍ക്ക് പുറമേ മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും കമ്പനി ദോഹയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഏപ്രില്‍ 15 മുതലാണ് പുതിയ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരം-ദോഹ വിമാനം രാവിലെ 6.30 ന് പുറപ്പെട്ട് ഖത്തര്‍ സമയം 8.50 ന് ദോഹയിലെത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള മടക്ക വിമാനം വൈകുന്നേരം 7.10 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15 ന് തിരുവനന്തപുരത്തെത്തും.
കൊച്ചി-ദോഹ വിമാനം വൈകുന്നേരം 5.30 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാത്രി 7.40 ന് ദോഹയിലെത്തിച്ചേരും. മടക്ക വിമാനം രാവിലെ 9.20 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 ന് കൊച്ചിയിലെത്തും.
കോഴിക്കോട്-ദോഹ വിമാനം രാവിലെ 9.05 ന് പുറപ്പെട്ട് ഖത്തര്‍ സമയം രാവിലെ 11 ന് ദോഹയിലെത്തിച്ചേരും. കോഴിക്കോട്ടേക്കുള്ള വിമാനം പുലര്‍ച്ചെ 1.20 ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 6.05 ന് കോഴിക്കോട്ടെത്തും.
എയര്‍ബസ് എ 320-200/നിയോ വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ്. 180 സീറ്റുകളാകും വിമാനത്തിലുണ്ടാകുക.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 129 വിമാനങ്ങള്‍ ഉപയോഗിച്ച് 41 കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 815 ലേറെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Post Your Comments