NewsInternational

സുഷമ സ്വരാജിന്റെ ഇടപെടല്‍ ഫലം കണ്ടു : സൗദിയില്‍ തടവില്‍ കഴിയുന്ന 29 തൊഴിലാളികള്‍ ഉടന്‍ നാട്ടിലെത്തും

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രായലയം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.

തടവില്‍ കഴിയുന്ന തൊഴിലാളികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണ്. തെലങ്കാന പ്രവാസികാര്യ മന്ത്രി കെ.ടി രാമറാവുവാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിലേയ്ക്ക് കത്തയച്ചത്.

കഞ്ജി പട്ടണത്തിലെ ബോഡറില്‍ അല്‍ സഫാനിയ കൗഖ്തിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ മുറിയിലാണ് തൊഴിലാളികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

നാട്ടിലേയ്ക്ക് മടങ്ങാനിരുന്നവരാണ് ഈ തൊഴിലാളികള്‍. എന്നാല്‍ തൊഴിലാളികള്‍ കമ്പനിക്ക് 50,000 യു.എസ് ഡോളര്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള യാത്രാചിലവ് നല്‍കാനും കമ്പനി വിസമ്മതിച്ചിരിക്കുകയാണ്.

മൂന്ന് ദിവസത്തിനുള്ളില്‍ കമ്പനി ചിലവില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന ആമിര്‍ കോടതിയുടെ ഉത്തരവിനെ മറികടന്നാണ് കമ്പനി തൊഴിലാളികളെ തടവിലാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button