ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചാല്‍ പെട്ടെന്ന് ചെയ്യേണ്ടത് എന്താണെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയില്ല. പെട്ടെന്ന് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാല്‍ എന്ത് ചെയ്യും ന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ. പൊലീസ് ഉദ്യോഗസ്ഥനായ സുശീല്‍ കുമാര്‍ അപ്ലോഡ് ചെയ്ത വിഡിയോ ഇതിനകം തന്നെ ലക്ഷങ്ങള്‍ കണ്ടു കഴിഞ്ഞു. സിലിണ്ടറിലെ ലീക് മൂലം ഉണ്ടാകുന്ന തീപിടുത്തത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കാണിക്കുകയാണ് ഒരു പൊലീസുകാരന്. മുംബൈയില്‍ നിന്നെന്നു കരുതുന്ന വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
Post Your Comments