
തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, എ.ടി.എം കാർഡുകളുടെ ഉപയോഗം ജനകീയമാക്കുവാന്‍, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകളിലെ സേവിങ്സ് ബാങ്ക് നിക്ഷേപകർക്ക് എടിഎം കാർഡുകൾ വിതരണം ചെയ്യും. പോസ്റ്റോഫീസിലെ എടിഎം കാർഡ് ഉപയോഗിച്ച് എല്ലാ ബാങ്കുകളുടെ എടിഎമിൽ നിന്നും പണം പിൻവലിക്കാം. പേരൂർക്കട,ബാലരാമപുരം,നെയ്യാറ്റിൻകര, ആറ്റിങ്ങൽ പോസ്റ്റോഫീസുകൾ,തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ എടിഎമ്മുകൾ പ്രവർത്തിച്ച് തുടങ്ങി.
ഇനി അക്കൗണ്ടില്ലാത്തവർ 50 രൂപയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും,അഷ്ഡ് കാർഡിന്റെ കോപ്പിയുടെ പോസ്‌റ്റോഫീസിൽ നേരിട്ടെത്തി അപേക്ഷ പൂരിപ്പിച്ച് കൊടുത്താൽ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പാസ്സ്ബുക്കും,എടിഎം കാർഡും ഒപ്പം ലഭിക്കും.
Post Your Comments