തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍പ് ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, കേരളാ ഹൈക്കോടതിയിലെ ജസ്റ്റീസുമാരായ ആന്റണി ഡോമിനിക്, പി.എന്‍.രവീന്ദ്രന്, സുരേന്ദ്രമോഹന്‍, പി.ആര്.രാമചന്ദ്രമേനോന്‍, പാറ്റ്ന ഹൈക്കോടതിയിലെ ജസ്റ്റീസ് ചക്രധരി ശരണ്‍ സിംഗ്, ലോകായുക്ത അംഗം മിഹിര്‍ കുമാര്‍ ഝാ, സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ജി.സുധാകരന്, സി.രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, തിരുവനന്തപുരം എം.പി. ശശി തരൂര്‍, സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post Your Comments