KeralaNewsIndiaInternational

ശതകോടീശ്വരന്മാർ 2000 കടക്കുന്നു ശതകോടീശ്വരരായ 10 മലയാളികൾ ഇവർ

 

കൊച്ചി: ഫോബ്‌സിന്റെ ആഗോള സമ്പന്നന്മാരുടെ പട്ടികയുടെ ചരിത്രത്തിൽ ആദ്യമായി ശതകോടീശ്വരന്മാരുടടെ എണ്ണം 2000 കടന്നു. മൈക്രോ സോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സാണ് തുടർച്ചയായി നാലാം വർഷവും 18000 കോടി ഡോളറുമായി ഒന്നാം സ്ഥാനം നില നിർത്തിയത്. ഇന്ത്യക്കാരിൽ റിലയൻസ് മേധാവി മുകേഷ് അംബാനി തന്നെയാണ് 2320 കോടി രൂപയുമായി ഇത്തവണയും ഒന്നാം സ്ഥാനത്ത്.

ഏറെ പ്രത്യേകത ഇതിൽ മലയാളികളായ ശതകോടീശ്വരന്മാർ 10 പേര് ഉണ്ടെന്നതാണ്.മലയാളികളായ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തു ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി നിലനിർത്തി.ആഗോളാടിസ്ഥാനത്തിൽ 367 -ആം സ്ഥാനമാണ് യൂസഫലിക്ക്.450 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. രണ്ടാം സ്ഥാനം 350 കോടി ഡോളർ ഉള്ള ആർ പി ഗ്രൂപ് മേധാവി രവി പിള്ളയ്ക്കാണ്.

ജെംസ് ഇന്റർനാഷണൽ സ്‌കൂൾ മേധാവി സണ്ണി വർക്കി 180 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും ജോയ് ആലുക്കാസ് ,ക്രിസ് ഗോപാലകൃഷ്ണൻ( ഇൻഫോസിസ് സഹ സ്ഥാപകൻ), പി എൻ സി മേനോൻ ( ശോഭ ഗ്രൂപ്) എന്നിവർ മലയാളികളിൽ 160 കോടി ഡോളറിന്റെ ആസ്തിയുമായി നാലാം സ്ഥാനത്ത് എത്തി. അഞ്ചാം സ്ഥാനത്ത് ടി എസ് കല്യാണ രാമൻ( കല്യാൺ സിൽക്‌സ്), ഡോ. ഷംസീർ വയലിൽ ( വി പി എസ് ഹെൽത്ത് കെയർ ) എന്നിവരും എത്തിയപ്പോൾ അടുത്ത് തന്നെ എസ് ഡി ഷിബുലാൽ( ഇൻഫോസിസ് സഹ സ്ഥാപകൻ) ,ഡോ. ആസാദ് മൂപ്പൻ ( ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ) എന്നിവരും എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button